തിരുവനന്തപുരം: വസ്ത്രവ്യാപാര രംഗത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്വയംവര സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മലയാളത്തിന്റെ നടന വിസ്മയം ശോഭന എത്തുന്നു.
പട്ടിന്റെ തനിമയും പ്രൗഢിയും വിശ്വാസവും നിലനിര്‍ത്തിക്കൊണ്ട്, കരുത്തും മൂല്യങ്ങളും സൗന്ദര്യബോധവുമുള്ള ആധുനിക മലയാളി സ്ത്രീകളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്ത പട്ടുവസ്ത്രങ്ങളാണ് സ്വയംവരയുടെ ഉപഭോക്താക്കള്‍ക്കായി ശോഭന പരിചയപ്പെടുത്തുക. പുതിയ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം മലയാളികളുടെ തനതായ മൂല്യങ്ങളെയും മുറുകെപിടിക്കുക എന്ന സ്വയംവരയുടെ ബ്രാന്‍ഡ് സങ്കല്‍പ്പം മലയാളികളുടെ മനസ്സിലേക്ക് എത്തിക്കാന്‍ ശോഭനയ്‌ക്ക് കഴിയും എന്ന് മാനേജിങ് ഡയറക്ടര്‍ ആര്‍. ശങ്കരന്‍കുട്ടി പറഞ്ഞു.
സ്വയംവരയിലെ ഓണാഘോഷങ്ങള്‍ക്കും തുടക്കമായി. ഈ ഓണക്കാലം ആഘോഷങ്ങള്‍ക്കപ്പുറത്ത് അതിജീവനത്തിന്റെ കാലം കൂടിയാണ്. സ്വയംവരയില്‍ ഇത്തവണ ഓണം ഷോപ്പിങ് എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടുള്ളതാണ്. സുരക്ഷിതമായ ഷോപ്പിങ് സ്വയംവര ഉറപ്പുനല്‍കുന്നു. ഒപ്പം ഓരോ പര്‍ച്ചേസിനൊപ്പവും ഉറപ്പായ ക്യാഷ് ബാക്ക് വൗച്ചറുകളും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: