കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് സമൂല മാറ്റങ്ങള്‍ക്ക് വഴിതുറക്കമെന്ന് ബാംഗ്ലൂര്‍ സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യ പറഞ്ഞു. ഭാരതത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന രാജ്യസ്നേഹികളായ ഒരു പുതിയ തലമുറയെ വളര്ത്തിയുടെക്കുന്നതിന് പുതിയ നയം വഴിയൊരുക്കും . രാഷ്ട്രവൈഭവ് എന്ന ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ സംഘ ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖണ്ഡ ഭാരതദിനാഘോഷത്തില് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപത് വര്‍ഷമായി നമ്മുടെ നാട് പിന്തുടര്ന്ന് വന്ന കൊളോണിയലിസ്റ്റ് വിദ്യാഭാസ സമ്പ്രദായം സമൂഹത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. കൊളോണിയല്‍ സംസ്ക്കാരത്തിന്റെ ബാക്കിപത്രമാണ് ഭാഷകള്‍ തമ്മിലുളള വൈരുദ്ധ്യത്തിന് കാരണം. പുതിയ വിദ്യാഭ്യാസ നയം മാതൃഭാഷകളെ പരമാവധി പ്രത്സാഹിപ്പിക്കുകയും എല്ലാ ഇന്‍ഡ്യന്‍ ഭാഷകള്‍ക്കും ഒരു പോലെ പ്രാമുഖ്യം നല്‍കുകയും ചെയ്യും. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നൂറുകണക്കിന് നവീന ആശയങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഗ്രാമതലം വരെ ഡിജിറ്റള്‍ സാങ്കേതിക വിദ്യയുടെ വ്യാപനം യാഥാര്‍ത്ഥ്യമാവുകയാണ്. കോവിഡ് പ്രതിസന്ധി നമ്മുടെ നാടിന്റെ യഥാര്‍ത്ഥ ശക്തി പുറത്തു കൊണ്ടുവന്നു. ഒരു പിപിഇ കിറ്റ് പോലും നിര്‍മ്മിക്കാതിരുന്ന രാജ്യം ഇന്ന് പിപിഇ കിറ്റ് നിര്‍മ്മാണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ്.
കേരളം, പ്രത്യേകിച്ച് കണ്ണൂര്‍ വീരബലിദാനികളുടെ നാടാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 90 ല്‍ കൂടുതല്‍ ധീരദേശാഭിമാനികള്‍ക്ക് ദേശിയ ആദര്‍ശം പിന്തുടര്ന്നതിന്റെ പേരില്‍ ജീവന് ബലി നല്‍കേണ്ടി വന്നു. ബ്രിട്ടീഷുകാര്ക്കെതിരേയും ഇസ്ലാമിക അധിനിവേശ ശക്തികള്‍ക്കെതിരേയും ധീരോദാത്തമായ പോരാട്ടം നടത്തിയ കേരള സിംഹം പഴശ്ശിരാജാവിന്റെ പാരമ്പര്യം ഉള്‍ക്കൊളളുന്നവരാണ് കേരളീയര്‍. ഇസ്ലാമിക തീവ്രവാദ ശക്തികളുടെ രാഷ്ട്രവിരുദ്ദ പ്രവര്‍ത്തനങ്ങളെയും കമ്യൂണിസ്റ്റ് ഭീകരതയെയും മത പരിവര്‍ത്തന ശക്തികളേയും ചെറുത്ത് തോല്പിക്കാന് വേണ്ടി കണ്ണൂരിലെ സംഘകാര്യകര്‍ത്താക്കളും സംഘപ്രവര്‍ത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ പ്രേരണയും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി എംപി ചടങ്ങില്‍ സംസാരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി അഖന്ധഭാരത സന്ദേശം നല്കി. ജില്ലാ സഹകാര്യവാഹ് അഡ്വ. ആര്. ജയപ്രകാശ് സ്വാഗതവും ജില്ലാ കാര്യവാഹ് ഒ. രാഗേഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ്ബാബു, കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്. മധു എന്നിവരുടെ പ്രഭാഷണവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: