സ്വര്‍ഗസ്ഥനായ തൈക്കാട്ട് നാരായണന് മൂസ് പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിച്ചേര്‍ക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച സംസ്കൃത പ്രേമിയായിരുന്നു.
കേരളത്തില്‍ സംസ്കൃത ഭാരതിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ നാരായണന് മൂസ്സ് ഈ പ്രവര്‍ത്തനത്തില്‍ അത്യന്തം സഹകരിക്കുകയും, എല്ലാ തരത്തിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നേരില്‍ കാണുന്ന സന്ദര്‍ഭങ്ങളില്‍ സംസ്കൃതത്തില്‍ കുശലം ചോദിക്കാനും, പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിസ്തരിച്ച് അന്വേഷിക്കാനും സമയം കണ്ടെത്തിയിരുന്നു.
തൃശൂരില്‍ നടക്കുന്ന സംസ്കൃതത്തിന്റെ ഏത് പ്രമുഖ പരിപാടികളിലൂം അദ്ദേഹം സന്നിഹിതനായിരുന്നു. പ്രായ-കാര്യക്രമാദി ഭേദം കൂടാതെ ഏത് സംസ്കൃത പരിപാടിയും അദ്ദേഹത്തിന് സ്വന്തമായിരുന്നു. അത്രയ്ക്കും സംസ്കൃതഭാഷയെ അദ്ദേഹം സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു. ഒരു സാധാരണ പ്രവര്‍ത്തകന്റെ സംസ്കൃതത്തിലയച്ച വിവാഹ ക്ഷണത്തില്‍ പോലും, വളരെ തിരക്കുകള്‍ക്കിടയിലും വീട്ടില്‍ ചെന്ന് പങ്കെടുത്ത അനുഭവവും ഞങ്ങള്‍ക്കുണ്ട്. കാരണം ഒന്ന് മാത്രം-സംസ്കൃതം. ആരോഗ്യക്കുറവ് മൂലം വിശ്രമിക്കുന്ന സന്ദര്‍ഭത്തിലും കാണാന്‍ ചെല്ലുമ്പോഴൊക്കെ സംസ്കൃത പ്രവര്‍ത്തനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു എന്നതും അദ്ദേഹത്തിന്റെ സംസ്കൃതത്തോടുള്ള താല്‍പ്പര്യത്തെ കാണിക്കുന്നു.
ആയുര്‍വേദത്തെക്കുറിച്ച് സംസാരിക്കവെ സംസ്കൃത പഠനം ആയുര്‍വേദത്തിന് ഒഴിച്ചുകൂടാത്തതാണെന്നും, ആയുര്‍വേദത്തിന് പഠിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും നല്ല രീതിയില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.
വൈദ്യരത്നം ആയുര്‍വേദ കോളജില്‍ സ്ഥിരമായി എല്ലാ വര്‍ഷവും പുതിയ കുട്ടികള്‍ക്കായി സംസ്കൃത സംഭാഷണ ശിബിരവും, പലപ്പോഴായി താല്‍പ്പര്യമുള്ള എല്ലാവര്‍ക്കുമായി ചില പ്രത്യേക സംസ്കൃത പഠന ക്ലാസുകളും അദ്ദേഹത്തിന്റെ ആഗ്രഹത്താലും പ്രോത്സാഹനത്താലും സംസ്കൃതഭാരതി നടത്തിവരാറുണ്ടായിരുന്നു.
ഇങ്ങനെ ആയുര്‍വേദത്തിന്റെ വികാസത്തിന് സംസ്കൃത്തിന്റെയും പാരമ്പര്യത്തിന്റെയും അടിത്തറയില്‍ ഉറച്ചുകൊണ്ട് ജീവിച്ച പ്രയോഗികതയുടെ ആവിഷ്ക്കര്‍ത്താവായ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ സംസ്കൃതഭാരതിക്ക് വലിയ നഷ്ടം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: