മാനന്തവാടി:കൊറോണ; ജില്ലയിൽ പോലീസ് നിയന്ത്രണം കടുപ്പിക്കുന്നു .തിങ്കളാഴ്ച മുതൽ ക്ലോസ്സ് ഗ്രൂപ്പ് സിസ്റ്റം നിലവിൽ വരും.സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹറയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ സിസ്റ്റം നടപ്പാക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ ക്ലോസ്സ് ഗ്രൂപ്പ് സിസ്റ്റം നടപ്പാക്കാൻ പോലീസ് തീരുമാനിച്ചത്. രോഗവ്യാപനം ഉണ്ടാകുന്ന പ്രദേശത്തെ 50 വീടുകൾ ഉൾപ്പെടുന്ന പ്രദേശത്താണ് ഇത്തരം സിസ്റ്റം പോലീസ് നടപ്പാക്കുന്നത്. ജനമൈത്രി പോലീസിന്റെ സഹായത്തോടെ കണ്ടെയിൻമെൻ്റ് സോണായി തിരിക്കുന്ന പ്രദേശത്തെ 50 വീടുകൾക്ക് ഒന്നോ രണ്ടോ വ്യക്തികളെ പഞ്ചായത്തിന്റെയും വാർഡ് മെമ്പർമാരുടെ അഭിപ്രായം ആരാഞ്ഞ് വളണ്ടിയർമാരായി നിശ്ചയിക്കും. ഇവർക്കായിരിക്കും ഈ 50 വീടുകളുടെയും ചുമതല.
മരുന്നും ആവശ്യവസ്തുക്കളും ഈ നിശ്ചയിയിക്കുന്ന വളണ്ടിയർമാർ ആവശ്യമായ വീടുകളിൽ എത്തിക്കും. കൂടാതെ കണ്ടെയിൻമെൻ്റ് സോണിൽ പുറത്തിറങ്ങി നടക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അവ പോലീസിന് കൈമാറുന്ന ചുമതലയും ഇത്തരത്തിൽ നിശ്ചയിക്കപ്പെട്ടുന്ന വളണ്ടിയർമാർക്കായിരിക്കും. അത്തരത്തിൽ രോഗ വ്യാപനം തടയുന്നതിനു കടുത്ത നിയന്ത്രണവുമായാണ് പോലീസിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: