തിരുവനന്തപുരം: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയ്‌ക്ക് ആശംസകള്‍ അറിയിച്ച മലയാളസിനിമ ലോകവും. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്‍മാരുടെ പ്രതികരണം. മോഹന്‍ലാല്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവരും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന് ആശംസകളുമായി എത്തി. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്‌ക്ക് ആശംസകള്‍. ഭാവിയിലേക്ക് എല്ലാ ആശംസകളും നേരുന്നു എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരളാ സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനായിരുന്നു മോഹന്‍ലാല്‍. ഇതിഹാസങ്ങള്‍ക്ക് അവസാനമില്ല. മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി. എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റന്‍. നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ 16 വര്‍ഷമായി ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെയും സന്തോഷത്തിന്റേയും ഉറവിടമായതിന് പ്രിയ ക്യാപ്റ്റന് നന്ദി. ഏറ്റവും പ്രചോദനം നല്‍കിയിരുന്ന ടീം പ്ലെയറായിരുന്നു മഹേന്ദ്ര സിംഗ് ധോണിയെന്നും ആസിഫ് അലി ഓര്‍മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: