കോഴിക്കോട്: കോവിഡ് സമ്പര്‍ക്കവ്യാപനം ഒഴിവാക്കാന്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചു. പുതിയ ക്ലസ്റ്ററുകളുടെ രൂപീകരണത്തില്‍ കുറവുണ്ടാവുകയും ക്ലസ്റ്ററുകളിലെയും ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു. കേസുകളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവുകയോ ചെയ്താല്‍, ഇളവുകള്‍ റദ്ദാക്കുകയും ഞായറാഴ്ച ലോക്ക്ഡൗണ്‍ വീണ്ടും നടപ്പില്‍ വരുത്തുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: