തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ തുരങ്കം വെയ്ക്കുന്ന പ്രചരണവുമായി മതമൗലിക വാദികള്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന എല്ലാ നിയന്ത്രണങ്ങളും പരസ്യമായി തള്ളിക്കളയണമെന്നാണ് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുഹമ്മദ് അഷറഫ് ആണ് ഇത്തരമൊരു പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്. ഇയാള്‍ മഅദനിയുടെയും തീവ്രമുസ്ലീം സംഘടനയായ എസ്ഡിപിഐയുടെയും അനുയായിയാണ്.
വാക്സിന് വിരുദ്ധത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കൊറോണ നിയന്ത്രണങ്ങള്‍ക്കെതിരെയും രംഗത്ത് വന്നിരിക്കുന്നത്. മുഹമ്മദിനെതിരെ പോലീസ് കേസ് എടുക്കണമെന്നും കര്‍ശനനിയമനടപടികള്‍ സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്.
‘സാമൂഹ്യ അകലവും മാസ്കും സാനിറ്റയിസറും വേണ്ട, പാരതന്ത്ര്യത്തിന്റെ മാസ്ക്കുകള്‍ ബഹിഷ്കരിച്ച് സ്വതന്ത്രരാവുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മതമൗലികവാദികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. വന്‍ രോക്ഷമാണ് ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: