ചിറ്റാരിക്കാല്‍: തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സ്വര്‍ണവും ഭൂമിയും പണയം വച്ച് തൊഴില്‍ തേടിപ്പോയ പ്രവാസികള്‍ കോവിഡ് 19 എന്ന മഹാമാരി മൂലം തിരികെയെത്തുന്നത് ഒരു സമ്പാദ്യവുമില്ലാതെയാണ്. സ്വപ്നം തകര്‍ന്ന് തിരികെയെത്തുന്നവര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രി മുദ്ര ലോണ്‍ മുതല്‍ പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാം വരെയുള്ള പദ്ധതികളുമായി ഭാരതം അവരെ ചേര്‍ത്ത് പിടിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന് പറഞ്ഞു.
മൈനോറിറ്റി മോര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഫ്യൂച്ചര്‍ പോസിറ്റീവ് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാനായി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും, ബാങ്ക് ലോണ്‍സ്, സ്കീംസ്, സബ്സിഡി തുടങ്ങിയവയെക്കുറിച്ച് പരിചയപ്പെടുത്തന്നത് കൂടാതെ അതാത് മേഖലയില്‍ വിജയം കൈവരിച്ച വ്യവസായികള്‍ കര്‍ഷകര്‍ ഉത്പാദകര്‍ തുടങ്ങി പ്രമുഖരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഓണ്‍ലൈനിലൂടെ നല്‍കുകയും ചെയ്യുന്ന സേവന പദ്ധതിയാണ് ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. 9672312215 എന്ന നമ്പരില്‍ മിസ് കോള്‍ ചെയ്താല്‍ രജിസ്ട്രേഷന് ലഭിക്കുകയും തുടര്‍ന്ന് കിട്ടുന്ന ലിങ്ക് ഫില്‍ ചെയ്യുകയോ അല്ലെങ്കില്‍ www. futurepositive.in എന്ന വെബ്സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോയി പറക്കളായി അധ്യക്ഷനായി. ജില്ലാ കോര്‍ഡിനേറ്റര്‍ പ്രൊഫ: സിജോ തെരുവപ്പുഴ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ബിജെപി ജില്ലാ കമ്മറ്റിയംഗം എം.എന്‍.ഗോപി, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഫ്രാന്‍സിസ്, ജില്ലാ ട്രഷറര്‍ ഷാജി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് പടിഞ്ഞാറേല് സ്വാഗതവും, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം. ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: