ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് അപകട ദിവസം പെയ്തത് 61.22 സെ.മീ. കെഡിഎച്ച്പിയുടെ വെതര്‍ സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്.
സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഒരിടത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന മഴ കൂടിയാണിത്. മുമ്പ് 55 സെ.മീ. വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വഴി രേഖപ്പെടുത്തിയിട്ടുണ്ട്.
214.4 സെ.മീ. മഴയാണ് ഒരാഴ്ചക്കിടെ സ്ഥലത്ത് പെയ്ത്. സംസ്ഥാനത്ത് ഒരു വര്‍ഷം മുഴുവന്‍ ശരാശരി ലഭിക്കുന്നത് 350 സെ.മീ. മഴയാണെന്നിരിക്കെയാണിത്. ആഗസ്റ്റ് ഒന്നിന് 7.92 സെ.മീ, രണ്ടിന് 16.86, മൂന്നിന് 30.17, നാലിന് 30.88, അഞ്ചിന് 61.22, ഏഴിന് 30.88 സെ.മീ വീതവും മഴ ലഭിച്ചു. മുമ്പ് രാജമലയില്‍ വനം വകുപ്പിന്റെ മഴമാപിനിയില്‍ ഒരാഴ്ചക്കിടെ 95.5 സെ.മീ മഴ ലഭിച്ചതായി അറിയിച്ചിരുന്നു.
ഇരവികുളം ദേശീയോദ്ധ്യാനത്തിലുള്ള വനംവകുപ്പിന്റെ വെതര്‍ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്. പത്ത് കിലോ മീറ്റര്‍ മാറിയുള്ള പെട്ടിമുടിയില്‍ ഇതിന്റെ മൂന്നിരട്ടിയോളം മഴയാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത്. ഉരുള്‍പൊട്ടി വന്ന സ്ഥലത്ത് ലയത്തിലെ ആളുകള്‍ക്ക് കുടിവെള്ള ആവശ്യത്തിനായി ചെറിയ തടയണയും ഉണ്ടായിരുന്നു. ഇതടക്കം തകര്‍ത്താണ് വെള്ളം താഴേക്ക് കുതിച്ചെത്തിയത്.
https://www.janmabhumi.in/read/rajamalai-received-955-cm-of-rainfall-during-the-last-one-week/
പ്രതികരിക്കാൻ ഇവിടെ എഴുതുക: