ന്യൂദല്‍ഹി: ചൈനീസ് എണ്ണ കപ്പലുകള്‍ക്ക് ടെന്‍ഡര്‍ നിരോധിച്ച് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെത്തുടര്‍ന്ന് അവര്‍ക്കെതിരെ വ്യാപാര നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ചൈനീസ് ഷിപ്പിങ് കമ്പനികളില്‍ നിന്നും ഇനി മുതല്‍ ടെന്‍ഡര്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം.
ചൈനീസ് കപ്പലുകളില്‍ എണ്ണ എത്തിക്കേണ്ടതില്ലെന്ന് രാജ്യത്തെ എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര എണ്ണ വ്യാപാരികളോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: