തൃശൂര്‍: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസുമായും ശക്തമായബന്ധമാണുള്ളതെന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ജനതാദള്‍ (യുണൈറ്റഡ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് മന്ത്രിസഭയിലെ സ്പീക്കറും മന്ത്രിയും അടക്കമുള്ളവരുടെ പേരുകളും അന്വേഷണ പരിധിയിലുള്പ്പെട്ടിട്ടുള്ളതിനാല് മന്ത്രിസഭക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. വെര്‍ച്വല്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുധീര്‍ ജി.കൊല്ലാറ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ സുരേന്ദ്രന് കക്കോടി, അഡ്വ.ശ്യാം, ഷാഹുല്‍ ഹമീദ്,കരിക്കകം ചക്രപാണി, ഡോ.വജിസ്വരഅയ്യര്, കരിപ്പാകുളം വിജയന്, കെ.എസ് ഷണ്മുഖദാസ്, കൊല്ലാറ ദാസന്,ഷമീര്‍ റഹ്മാന്,അബ്ദുള്‍ സമദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: