തൃശൂര്‍: കോര്‍പ്പറേഷനില്‍ രാഷ്ട്രീയപ്രേരിതമായും ചട്ടംലംഘിച്ചും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ നിയമിച്ചതിനെതിരെ ജില്ലാ കളക്ടര്‍ക്ക് ബിജെപി പരാതി നല്കി. നിലവിലെ സിനോറിറ്റി ലിസ്റ്റില്‍പെട്ട ഡെപ്യൂട്ടി സെക്രട്ടറി റവന്യൂ ഓഫീസര്‍ ഗ്രേഡ് 1, റവന്യൂ ഓഫീസര്‍ ഗ്രേഡ് 2, പിഎ- സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തുടങ്ങി ഒരുപാട് ജീവനക്കാര്‍ ഉദ്യോഗകയറ്റത്തിനായി നില്കുമ്പോള് ഇവരെ എല്ലാം മറികടന്നാണ് സീനിയോറിറ്റി പരിഗണിക്കാതെ കോര്പ്പറേഷന് ഭരണകക്ഷിയുടെ നേതൃത്വത്തില്‍ സൂപ്രണ്ടായ വി.സി. അരുണ്‍കുമാറിനെ നിയമച്ചതിനെതിരെയാണ് പരാതി.
ഇയാള്‍ യൂണിയന് നേതാവാണ്. അര്‍ഹരായ നിരവധി ഉദ്യോഗസ്ഥരെ മറികടന്നാണ് നിയമനം. കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് അനുകൂലമാകാനും കൃത്രിമം കാട്ടുന്നതിനും ഏകപഷീയമായി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുമായാണ് ഗൂഢശ്രമമെന്ന് ബിജെപി ആരോപിച്ചു. സീനിയോറിറ്റി ലിസ്റ്റിലുള്ളവരെ പരിഗണിച്ച് ചട്ടലംഘനം നടത്തി നിയമിച്ച കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഓഫീസറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: