തൃശൂര്‍: ശസ്ത്രക്രിയക്കിടയില്‍ ഉപകരണം വയറ്റിലിട്ട് തുന്നിയ സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ത്യശൂര്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കിയത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും വിശദീകരണം സമര്‍പ്പിക്കണം. ആരോപണ വിധേയനായ മെഡിക്കല്‍ കോളേജിലെ ഡോക്ടറും മറുപടി ഹാജരാക്കണം. ഓട്ടോറിക്ഷ ഡ്രൈവറായ കണിയമംഗലം സ്വദേശി ജോസഫ് പോള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: