കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഇന്നും കസ്റ്റംസ് റെയ്ഡ്. കമ്മത്ത് ലൈനിലെ ചേളന്നൂര്‍ സ്വദേശി മുജീബിന്റെ മര്‍ഷാദ്, ന്യൂമര്ഷാദ് എന്നീ ജുവല്ലറികളിലാണ് തെരച്ചില്‍ നടത്തിയത്. ഇവിടെ നിന്നും കണക്കില്‍പെടാത്ത സ്വര്‍ണം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ തെരച്ചില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാളയത്തെ സ്വര്‍ണാഭരണ മൊത്ത വിതരണ കേന്ദ്രത്തിലും തെരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്നും കണക്കില്‍ പെടാത്ത മൂന്ന് കിലോയോളം സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു. ഒപ്പം ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇയാളില്‍ നിന്നു ലഭിച്ച മൊഴിയിലാണ് ഇന്നും തെരച്ചില്‍ നടത്തിയത്. ഇതോടൊപ്പം കസ്റ്റംസ് കസ്റ്റജിയിലെടുത്ത എരഞ്ഞിക്കല്‍ സ്വദേശി സഞ്ജുവിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇതിനുമുമ്പ് കോഴിക്കോട് അരക്കിണറിലെ ഹെസ്സ ഗോള്‍ഡിലും കസ്റ്റംസ് പരിശോധന നടത്തി സ്വര്‍ണം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: