മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തബാധിതരായ കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പെട്ടിമുടി സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകന യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുകയാണ്. ഇതില്‍ എല്ലാവരും മികച്ച പങ്കാളിത്തം വഹിച്ചു. ഇപ്പോഴും തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരണപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ പരിശോധിക്കുമ്പോള്‍ ചുരുക്കം ചിലര്‍ മാത്രമാണ് ആ കുടുംബങ്ങളില്‍ അവശേഷിക്കുന്നത്. ചിലര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. രക്ഷപ്പെട്ടരില്‍ കുട്ടികളുണ്ട്. അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതുണ്ട്. പുതിയ വീടും പുതിയ സ്ഥലവും ഇവര്‍ക്ക് വേണ്ടി കണ്ടെത്തേണ്ടിവരും.
ഇവിടെ സര്‍ക്കാര്‍ കാണുന്നത് കമ്പനി നല്ല രീതിയില്‍ സഹായവുമായി മുന്നോട്ടു വരുമെന്നു തന്നെയാണ്. കമ്പനി പ്രതിനിധികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ അടക്കം ചില കാര്യങ്ങള്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ ടീ കൗണ്ടിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ്ഖാന്, മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരന്, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.
ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ഏഴാം ദിവസവും തുടര്‍ന്നു. അതേ സമയം ഇന്നലെ നടന്ന പരിശോധനകളില്‍ മൃതദേഹങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതുവരെ 55 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 7 കുട്ടികളടക്കം 15 പേരെയാണ് കണ്ടെത്താനുള്ളത്. ഇവരെല്ലാം വെള്ളപ്പാച്ചിലില്‍ ഒലിച്ച് കന്നിയാറില്‍ എത്തിയതാണ് സംശയിക്കുന്നത.് രാവിലെ എട്ടു മണിയ്ക്ക് ആരംഭിച്ച തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിപ്പിച്ചു. ഇന്ന വീണ്ടും തിരച്ചില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: