തിരുവനന്തപുരം: കൊറോണ രോഗികളുടെ റൂട്ട് മാപ്പ് കണ്ടെത്തുന്നതിന്റെ മറവില്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് വിവാദത്തില്‍. കൊറോണ രോഗികളെ നിരീക്ഷിക്കുന്നതിന്റെ മറവിലാണ് പോലീസ് ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിക്കുന്നത്.
രോഗിയായതിന്റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോള്‍ വിശദംശങ്ങള്‍ ദുരുപയോഗം ചെയ്തേക്കാമെന്നുമുള്ള ആക്ഷേപവുമുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരുടെയോ, അന്വേഷണം നേരിടുന്നവരുടെയോ ഫോണ്‍ വിളികളാണ് സാധാരണ ശേഖരിക്കാറുള്ളത്.
ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് പ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള ഗുരുതര പ്രശ്നങ്ങളില്‍ മാത്രമേ ഫോണ്‍ സംഭാഷണങ്ങളോ വിശദാംശങ്ങളോ ശേഖരിക്കാവു. എന്നാല്‍ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിനെന്ന പേരിലാണ് മുഴുവന്‍ കൊവിഡ് രോഗികളുടെയും ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നത്. കൊവിഡ് രോഗികളോട് സംസാരിക്കാനുള്ള തടസ്സങ്ങള്‍ മൂലമാണ് ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതെന്നും സമ്പര്‍ക്കപട്ടിക്ക തയാറാക്കാന്‍ എളുപ്പം സിഡിആര്‍ ശേഖരിക്കുന്നതെന്നുമാണ് പോലീസ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: