തൊടുപുഴ: പെട്ടിമുടിയിലെ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ആറ് കുടുംബങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി എത്തി. പ്രകൃതിദുരന്തത്തില്‍ ഭാഗീകമായി തകര്‍ന്ന ലയങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബങ്ങളാണ് ഇവര്‍.
6 കുടുംബങ്ങളിലായി 25 ഓളം പേരാണ് യാതൊരു സൗകര്യവുമില്ലാത്ത ഇടുങ്ങിയ മുറികളില്‍ ഇപ്പോഴും കഴിയുന്നത്. ഇവരെ ദുരന്ത ശേഷം അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. 150 ഓളം സ്ക്വയര്‍ ഫീറ്റുള്ള ചെറിയ മുറിയിലാണ് യാതൊരു സുരക്ഷയുമില്ലാതെ സാമൂഹിക അകലം പോലും പാലിക്കാനാകാതെ ഈ കുടുംബങ്ങള്‍ കഴിയുന്നത്.
നയമക്കാട് ടാറ്റാ ടീയുടെ ലയത്തിലേക്കാണ് ഇവരെ മാറ്റിയത്. ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പലചരക്ക്, പച്ചക്കറി, മുഖാവരണങ്ങള്‍ തുടങ്ങി ആവശ്യമുള്ളതെല്ലാം സേവാഭാരതി എത്തിച്ച് നല്കി. 60 കുടുബങ്ങളെയാണ് ദുരന്തം നടന്നതിന്റെ സമീപത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 6 കുടുംബങ്ങളുടെ വാസസ്ഥലമാണ് ദുരന്തത്തില്‍ ഉപയോഗ്യശൂന്യമായത്.
സേവാഭാരതി സംഘടനാ സെക്രട്ടറി ടി.കെ. രാമചന്ദ്രന്, സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ.എം. മോഹനന്, വിഭാഗ് പ്രചാരക് ബിജോയി, സേവാഭാരതി പ്രചാരക് ടി.എല്‍. രാധാകൃഷ്ണന്, വിഭാഗ് വ്യവസ്ഥാ പ്രമുഖ് കെ.ആര്. അശോക് കുമാര്‍, ദേവികുളം സംഘ ജില്ലാ പ്രചാരക് ശക്തിവേല്‍, ഇടുക്കി സംഘ ജില്ലാ പ്രചാരക് പ്രവീണ്‍, വനവാസി കല്യാണ ആശ്രമം സംസ്ഥാന സംഘടനാ സെക്രട്ടറി വിഷ്ണു, ക്രീഡാ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി എസ്.എല്‍. രാമേശ്, ഖണ്ഡ് ശാരീരിക് പ്രമുഖ് പി.കെ. ദിദി എന്നിവരാണ് സേവാഭാരതിയുടെ സഹായവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: