വെള്ളരിക്കുണ്ട്: ബളാലിലെ പതിനാറുകാരിയുടെ മരണം കൊലാപാതകമെന്നും പ്രതി സഹോദരനാണെന്നും പോലീസ് വ്യക്തമാക്കിയ ഞെട്ടലിലാണ് നാട്ടുകാര്‍. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്മേരി (16)യുടെ മരണത്തില്‍ ഐസ്ക്രീമില് വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമിച്ച മൂത്തസഹോദരന് ആല്ബിന് ബെന്നി (22) യെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇ
ന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. പിതാവ് ബെന്നി, മാതാവ് ബെസി, എന്നിവര്‍ ഐസ്ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനായിരുന്നു ആല്ബിന്. ഈ യുവാവിന് ഒരു ദളിത് യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധത്തിന് തടസം നിന്നതാണ് കൊലയ്ക്ക് കാരണായത്.
ആല്‍ബിന്റെ രഹസ്യ ബന്ധം സഹോദരി ആന്‍മേരിക്കറിയാമായിരുന്നു. കൂടാതെ ആന്മേരിയോടും ആല്ബിന് മോശമായി പെരുമാറിയിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലം ഐസ്ക്രീമില് വിഷം കലര്‍ത്തിയെന്നാണ് സംശയിക്കുന്നത്. ആല്‍ബിനെ കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ വീട്ടുകാരെ വകവരുത്തുകയായിരുന്നു പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. ഐസ്ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആല്ബിന് പറഞ്ഞ് ചികിത്സ തേടിയിരുന്നു. എന്നാല്‍ ആല്ബിന് വിഷം അകത്ത് ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ബെന്നിയുടെ കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലായി.
ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇതേ തുടര്‍ന്നാണ് ബെന്നിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. മരണപ്പെട്ട ആന്മേരിയുടെ മറ്റൊരു സഹോദരന് ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ്കുമാര്‍, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേംസദനന്‍, എസ്ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: