ബെംഗളൂരു : ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ അരങ്ങേറിയ കലാപത്തില്‍ അറുപത് പേര് അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 206ലെത്തി.
കലാപത്തിന് പിന്നില്‍ എസ്ഡിപിഐ മതതീവ്രവാദികളാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ അടുത്ത അനുയായി കൂടിയാണ് ഇയാളെന്നും കണ്ടത്തിയിട്ടുണ്ട്.
കലാപം ആസൂത്രിതമാണ്.ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന തുടരുകയാണെന്ന് ബെംഗളൂരു ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു. കലാപത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങളില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എസ്ഡിപിഐക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കലാപകാരികള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്ദ്യൂരപ്പയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: