കണ്ണൂര്‍: അഴിമതിയില്‍ മുങ്ങിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടന്‍ രാജിവെച്ചൊഴിയണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിംഗ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് കണ്ണൂരിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നടത്തിയ ഉപവാസ സമരം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ രാജ്യത്തെ തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊളളുന്നത്. കളളക്കടത്തുകാരേയും കൊളളക്കാരേയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. സ്വര്‍ണ്ണ കളളക്കടത്ത് കേസുമായി ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കു പോലും ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും ജനങ്ങള്‍ക്ക് ഗവണ്മെന്റിലുളള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു.
അഴിമതിയും സ്വജന പക്ഷപാതവും മാത്രം മുഖമുദ്രയായ കേരളത്തിലെ സര്‍ക്കാരിന്റെ കീഴില്‍ ഒരു വികസന പ്രവര്‍ത്തനവും നടക്കുന്നില്ല. കളളക്കടത്തിന്റെ പണം ഐഎസ് പോലുളള തീവ്രവാദ സംഘടനകള്‍ക്ക് സംസ്ഥാനത്ത് തഴച്ചു വളരാനായി ഉപയോഗിക്കുകയാണ്. ഇത്തരം തീവ്രവാദ ശക്തികള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുകയാണ്. ഇക്കാര്യത്തില്‍ കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഒറ്റക്കെട്ടാണ്. നിലവിലെ ഭരണകക്ഷിയായ സിപിഎം കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത് അവസാനിപ്പിക്കണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്മാറണം.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായി മുന്നോട്ടു പോകുമ്പോള്‍ മുഖ്യമന്ത്രി കണ്‍സള്‍ട്ടന്‍സികളെ നിയമിച്ചും സ്വന്തം മകളുടെ കമ്പനിക്കു വേണ്ടിയും തെറ്റായ കരാറുകള്‍ നല്കുന്ന തിരക്കിലാണ്. പ്രതിരോധവുമായി ബന്ധപ്പെട്ട കളളക്കഥകള്‍ പുറത്തു വിട്ട് മേനി നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നടത്തുന്ന സമരം വെറുതെയാവില്ല. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം സംരക്ഷണം നല്കുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തിലെടുത്ത നിലപാട് ഭൂരിപക്ഷത്തോടുളള സര്‍ക്കാരിന്റെ സമീപനമാണ് കാണിക്കുന്നത്. ഇതിന് മാറ്റംമുണ്ടാവും. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ന്നതിന് സമാനമായി കേരളത്തിലും സിപിഎം തകരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, സെക്രട്ടറി പ്രകാശ് ബാബു ,ദേശീയ സമിതിയംഗം എ.ദാമോദരന്‍ , ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ് , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാര്‍, ബിജു ഏളകുഴി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.
ഉപവാസ സമരത്തിന്റെ സമാപനത്തിന്റെ ഭാഗമായി വൈകുന്നേരം ഓണ്‍ലൈനിലൂടെ നടന്ന റാലി ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ നറല്‍ സെക്രട്ടറി മാരായ കെ.കെ. വിനോദ് കുമാര്‍ സ്വഗതവും ബിജുഏളക്കുഴി നന്ദിയും പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം റിട്ട. കേണല്‍ രാംദാസ് സംബന്ധിച്ചു. റിട്ട.കേണല്‍ എം.കെ. ഗോവിന്ദന് നാരങ്ങ നീര് നല്‍കിയതിന് ശേഷം സി.കെ. പത്മനാഭന് ഉപവാസം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: