സ്വപ്നലോകത്തൊരു സമാധിദശയില്‍
മൗനം നുണഞ്ഞിരിക്കവെ
ഓര്‍മകള്‍ക്കു നീരൂട്ടി പാലൂട്ടി
അരികിലെത്തും
പൂത്തുമ്പികളോടെന്തു ചൊല്ലും നീ
സ്നേഹമേ മടങ്ങുക
മൗന മുദ്രണം ചെയ്തു ഞാനീ
കിനാവിന് മലര് പൊയ്കയില്‍
പൂവിലത്തുമ്പിലിത്തിരി നേരം
അക്ഷരധ്യാനോന്മത്തയായ്
ആത്മനിദ്രയില് സ്വതന്ത്രയാകട്ടെയെന്നോ…?
ജ്യോതി അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: