തിരുവനന്തപുരം: യുഎഇ കോണ്‍സgലേറ്റിന്റെ മറവില്‍ കള്ളക്കടത്ത് നടന്നതിന് ഒത്താശ ചെയ്തുകൊടുത്ത് ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ അബ്ദുള്‍ ഹഖ് നേരത്തേയും ക്രമക്കേടുകളില്‍ ഇടംപിടിച്ച വ്യക്തിയാണ്. അടുത്തിടെ കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വാര് റൂമില്‍ ഭക്ഷണത്തിനു ചെലവായെന്ന പേരില്‍ ഒരു ലക്ഷം രൂപ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷൈന്‍ എ ഹഖ് സ്വന്തം പേരില്‍ എഴുതി എടുത്തിരിക്കുന്നു. അഡീഷണല്‍ സെക്രട്ടറി ഷൈന്‍.എ ഹഖ് ആണ് സ്വന്തം പേരില്‍ തുക മുന്‍കൂര്‍ ആയി അനുവദിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റില്‍ വാര് റൂം ആരംഭിച്ചിരുന്നു. പത്തിനടത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെയും, സെക്രട്ടറിയേറ്റിലെയും മറ്റു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെയും ആണ് ഇതിനായി നിയമിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂമിലെ ജീവനക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ ഏര്‍പ്പാടാക്കിയത് കുടുംബശ്രീയിലെയും, സെക്രട്ടറിയേറ്റ് കാന്റീനിലേയും ജീവനക്കാരെ ആയിരുന്നു. ഇതിന്റെ ചിലവിനാണ് ഇപ്പോള്‍ മുന്‍കൂര്‍ തുക ഷൈന്‍.എ. ഹഖിന് അനുവദിച്ചു കൊണ്ട് അദ്ദേഹം തന്നെ വിചിത്രമായ ഉത്തരവ് പുറപ്പെടുവിക്കുയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഷൈനിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിറയെ സിപിഎം സ്തുതികളാണ്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും ശബരിമല വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച വനിത മതിലിനെ പിന്തുണച്ചും ഇയാള്‍ നിരവധി പോസ്റ്റുകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഎം സന്തതസഹചാരിയും മുഖ്യമന്ത്രിയുടെ അടുത്തയാളുമായ ഷൈന്‍ ഹഖ് നേരത്തെ സംസ്ഥാന പ്രോട്ടോക്കോള്‍ ഒഫീസറായിരുന്നു. അന്ന് പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു. പിന്നീട് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവിയില്‍ നിന്നു മാറ്റി. എന്നാല്‍, പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ ഷൈന്‍ ഹഖിനെ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് മുകളിലായി ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഒഫീസര്‍ എന്ന പദവി ഉണ്ടാക്കി പിണറായി സര്‍ക്കാര്‍ നിയമിക്കുകായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: