തിരുവനന്തപുരം: യുഎ ഇ കോണ്‍സലേറ്റിന്റെ മറവില്‍ കള്ളക്കടത്ത് നടന്നതിന് ഒത്താശ ചെയ്തുകൊടുത്തത് ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ ഹഖ്. സിപിഎം സന്തതസഹചാരിയും മുഖ്യമന്ത്രിയുടെ അടുത്തയാളുമായ ഷൈന്‍ ഹഖ് നേരത്തെ സംസ്ഥാന പ്രോട്ടോക്കോള്‍ ഒഫീസറായിരുന്നു. അന്ന് പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു. ഷൈന്‍ ഹഖിന്റെ തീവ്രവാദബന്ധം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അഡ്വ എസ് സുരേഷ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുകയും കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചോദികയും ചെയ്തു.
കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവിയില്‍ നിന്നു മാറ്റി. എന്നാല്‍, പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ ഷൈന്‍ ഹഖിനെ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് മുകളിലായി ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഒഫീസര്‍ എന്ന പദവി ഉണ്ടാക്കി നിയമിച്ചു.
സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് മുകളില്‍ ചീഫ് പ്രോട്ടോക്കോള്‍ ഒാഫീസര്‍ ആയി ചീഫ് സെക്രട്ടറിയാണുള്ളത്. രണ്ടിലും ഇടയിലായിട്ടാണ് ജോയിന്റ് ചീഫ്് പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവി ഉണ്ടാക്കിയത്.
രഹസ്യ ഫയലുകളുടേയും ഐഎഎസ് നിയമനം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന യുപിഎസ്സിയുടേയും ചുമതല നല്കി.
നയതന്ത്ര ബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ അപേക്ഷയില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിടണം. 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള സാധനങ്ങളുള്ള പാഴ്സലുകള്‍ നയതന്ത്ര ചാനല്‍ വഴി നികുതി ഒഴിവാക്കി വിട്ടുനല്‍കണമെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം പറയുന്നത്. 20 ലക്ഷത്തില്‍ താഴെയുള്ളതാണെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്കിയാല് മതിയാകും. യു എ ഇ കോണ്‍സലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയപ്പോള്‍ മുതല്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ആയ ഷൈന്‍ ഹഖ് ആണ് സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഒപ്പിട്ടു നല്‍കിയിരുന്നത്.
2018 ല്‍ പകരം വന്ന ഇപ്പോഴത്തെ ഓഫീസര്‍ സുനില്‍, കസ്റ്റംസിന് നല്കിയ മൊഴിയില്‍, തന്നോട് യുഎഇ കോണ്‍സലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോയിന്റ് ചീഫ്് പ്രോട്ടോക്കോള്‍ ഒഫീസര്‍ എന്ന പദവി ഉപയോഗിച്ച് ഷൈന്‍ ഹഖ് തന്നെയാണ് രേഖകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് മുകളില്‍ പദവി സൃഷ്ട്രിച്ച് ഷൈന്‍ ഹഖിനെ ഇരുത്തിയതുതന്നെ ദുരുദ്ദേശമായിരുന്നു എന്നാണ് തെളിയുന്നത്
കോവിഡ് പ്രതിരോധത്തിന് വാര് റൂമിലെ ഭക്ഷണത്തിന് ചെലവ് വരാവുന്ന ഒരു ലക്ഷം രൂപ സ്വന്തം പേരില്‍ തുക മുന്‍കൂര്‍ ആയി അനുവദിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയതുള്‍പ്പെടെ പല വിവാദങ്ങളിലും പെട്ടിട്ടും മുഖ്യമന്ത്രിയുടെ പ്രിയങ്കരന്‍ എന്നതിനാല്‍ ഷൈന്‍ ഹഖ് രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: