തൃശൂര്‍: നാളുകളായി പ്രവര്‍ത്തനം നിലച്ച മാടക്കത്ര പഞ്ചായത്തിലെ ചിറക്കാകോട്-ആനദനഗര് പ്രദേശത്തെ ശ്മശാനം പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാടക്കത്ര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ക്രിമറ്റോറിയം പ്രവര്‍ത്തനം നിലച്ചതോടെ സാധാരണക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ബിജെപി ആരോപിച്ചു. ഗ്യാസ് ഉപയോഗിച്ചുള്ള ശവദാഹ സംവിധാനം ഉടന്‍ തുടങ്ങുക, പ്രവര്‍ത്തിപ്പിക്കാത്ത രണ്ടാമത്തെ യൂണിറ്റും ആരംഭിക്കുക, വിറക്, ചിരട്ട ഉപയോഗിച്ചിട്ടുള്ള ശവദാഹത്തിനു ഷെഡും ചൂളയും നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ഇന്‍ചാര്‍ജര്‍ പ്രശാന്ത് കെ.യു, കണ്‍വീനര്‍ ശരത്ത് അറക്കല്‍, സഹ കണ്‍വീനര്‍ സിജീഷ് .കെ.എസ് എന്നിവര്‍ സമരത്തിനു നേതൃത്വം നല്കി. ബിജെപി ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി വിമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീഷ്, സെക്രട്ടറി അഭിലാഷ്, യുവമോര്‍ച്ച ഒല്ലൂര്‍ നിയോജകമണ്ഡലം ട്രഷറര്‍ വിഷ്ണു, ഹിന്ദു ഐക്യവേദി താലൂക് സഹ സംഘടനാ സെക്രട്ടറി വിനീഷ് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: