തൃശൂര്‍: ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും തൊഴിലാളികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ജില്ലാ ജനറല്‍ മസ്ദൂര്‍ സംഘം-ബിഎംഎസ് ആവശ്യപ്പെട്ടു. ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ഇതുമൂലം തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനാകുന്നില്ല. ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് തിരിച്ച് പിടിക്കുമെന്ന മാനദണ്ഡത്തില്‍ ഏപ്രിലില്‍ അഡ്വാന്‍സായി വിതരണം ചെയ്ത സംഖ്യ സെപ്തംബറിനുശേഷമേ ഗഡുക്കളായി തിരിച്ച് പിടിക്കാവൂവെന്ന് ജില്ലാ പ്രസിഡന്റ് പി.കെ. അറുമുഖനും ജനറല്‍ സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു.
‘ബസ് സര്‍വീസ് രംഗത്തെ തൊഴില്‍ സ്തംഭനാവസ്ഥ പരിഹരിക്കണം
സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നതുമൂലം ജില്ലയില്‍ ഉടലെടുത്തിരിക്കുന്ന തൊഴില്‍ സ്തംഭനാവസ്ഥക്ക് സര്‍ക്കാര്‍ അടിയന്തരപരിഹാരം കാണണമെന്ന് ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘം-ബിഎംഎസ് ആവശ്യപ്പെട്ടു. ബസ് കയറ്റിയിട്ടിരിക്കുന്നതിനാല്‍ നൂറുക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്നോ, മോട്ടോര്‍ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നോ ബസ് തൊഴിലാളികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന് യൂണിയന് ജില്ലാ പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി എം.എം വത്സന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: