കോഴിക്കോട്: കള്ളക്കടത്തിന് കൂട്ടുനിന്ന മന്ത്രി ജലീലിനെ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കരുത്. അദ്ദേഹത്തിന് ദേശീയ പതാക ഉയര്‍ത്താനുള്ള അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാജ്യത്തെ നിയമവാഴ്ച തകര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന് ഇക്കാര്യം അറിയിച്ചത്.
സ്വര്‍ണക്കടത്തിന് ജലീലിന്റെ ഓഫീസും കൂട്ട് നിന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജലീല്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. റെഡ്ക്രസന്റിലെ ചില ഭാരവാഹികള്‍ക്കും ഖുറാന് കടത്തില്‍ പങ്കുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കൊപ്പമാണ് സ്വപ്ന വിദേശത്തേയ്ക്ക് കടന്നത്. സര്‍ക്കാര്‍ ഔദ്യോഗിക സംഘത്തോടൊപ്പം കരാര്‍ ജീവനക്കാരിയായ സ്വപ്നയേയും കൊണ്ടുപോയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടിയാണ് സ്വപ്നയ്ക്ക് ലഭിച്ചത്. ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കിന്‍ഫ്ര ഭൂമി പതിച്ച് കൊടുക്കുന്നതിലും സ്മാര്‍ട്ട് സിറ്റി ഭൂമി വില്‍ക്കുന്നതിലുമുള്ള സ്വപ്നയുടെ പങ്ക് എന്താണെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത്രയൊക്കെ ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിക്ക് ഇനിയും അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ല. അദ്ദേഹം മുഖ്യമന്ത്രി പദം രാജിവെച്ചൊഴിയണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: