ആര്യനാട്: ആര്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും. വര്‍ഷങ്ങളായി ബാങ്കില്‍ വഴിവിട്ടുള്ള നിയമനങ്ങളും വന്‍തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളുമാണ് നടക്കുന്നത്. നോട്ട് നിരോധന സമയത്ത് കോടിക്കണക്കിന് രൂപയാണ് ആര്യനാട് സഹകരണ ബാങ്ക് വഴി ഭൂമാഫിയയും ബ്ലേഡ് മാഫിയ സംഘങ്ങളും മാറ്റിയെടുത്തത്. ഈ സമയങ്ങളില്‍ ബാങ്ക് അധികൃതര്‍ നടത്തിയ ഇടപാടുകളെക്കുറിച്ചും പണം കൈമാറിയ ഭൂമാഫിയ സംഘങ്ങളെക്കുറിച്ചും പരാതി നല്‍കിയിരുന്നെങ്കിലും യാതൊന്നും അന്വേഷിച്ചില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. അടുത്തിടെ ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതോടെയാണ് ബാങ്കിനെതിരെയുള്ള പരാതികളും ആരോപണങ്ങളും ഉയര്‍ന്നുവന്നത്.
ബാങ്ക് ഇടപാടുകളില്‍ വ്യാപക ക്രമക്കേടുണ്ടെന്നും ജീവനക്കാര്‍ മാത്രം ക്രമക്കേട് നടത്തിയെന്ന ബാങ്ക് അധികൃതരുടെ വിശദീകരണം പൊള്ളയാണെന്നും പറയുന്നു. സാമ്പത്തിക ക്രമക്കേടില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ജില്ലാ പഞ്ചായത്തിലെ പ്രമുഖ നേതാവിനെും ബാങ്ക് ഭരണസമിതിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും ബാങ്കിന്റെ കൂടുതല്‍ ക്രമേക്കടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ആര്യനാട് മണ്ഡലം കമ്മറ്റി സഹകരണ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: