തിരുവനന്തപുരം: കൊറോണ വ്യാപനം തടയുവാന്‍ കരമനയില്‍ ജനപങ്കാളിത്തത്തോടെ സ്ഥാപിച്ച ജനതാ കണ്ടെയിന്‍മെന്റ് സോണിന് സര്‍ക്കാരിന്റെ അഭിനന്ദനം. കരമനയിലെ ജനങ്ങള്‍ നാടിന് മാതൃക എന്നാണ് കണ്ടെയിന്‍മെന്റ് സോണിനെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഈ മാതൃക ജനമൈത്രി പോലീസില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കരമന എസ്.എസ്. സ്ട്രീറ്റില്‍ നിരവധി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൗണ്‍സിലര്‍ കരമന അജിത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ട്രീറ്റ് പൂര്‍ണമായും അടച്ചിടുകയായിരുന്നു. എസ്എസ് സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍, പോലീസ് എന്നിവരുടെ സഹകരണത്തോടെ ഏഴു ദിവസത്തേക്കായിരുന്നു പ്രദേശം ജനതാ കണ്ടെയിന്‍മെന്റ് സോണാക്കിയത്. തദ്ദേശവാസികള്‍ക്ക് രാവിലെ 8 മുതല്‍ 9 വരെയും, വൈകുന്നേരം 6 മുതല്‍ 7 വരെയും അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ സൗകര്യം ഒരുക്കി. പുറത്തു നിന്നുള്ളവര്‍ക്ക് സ്ട്രീറ്റില്‍ പ്രവേശിക്കുവാന്‍ കര്‍ശന നിയന്ത്രണമുണ്ട്. പലവ്യഞ്ജന സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുവാന്‍ തൊട്ടടുത്ത മാര്‍ജിന്‍ഫ്രീ ഷോപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: