കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളില്‍ 700 ലേറെ ശുചീകരണ തൊഴിലാളികളുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും അനുവാദം വാങ്ങി ജീവനക്കാരെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവ് നല്‍കിയത്.
ജീവനക്കാരുടെ അഭാവം കാരണം സ്കൂളുകളില്‍ ശുചീകരണം നടക്കുന്നില്ലെന്നത് ഏറെ പരിതാപകരമാണെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. ശൗചാലയങ്ങളും ക്ലാസ്സ് മുറികളും പരിസരവും വൃത്തിയാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സ്കൂള്‍ പരിസരത്ത് നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റ സംഭവം മറക്കരുതെന്നും കമ്മീഷന് ചൂണ്ടിക്കാണിച്ചു. കാരപ്പറമ്പ് സ്വദേശി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: