ഇടുവെട്ടി: ഇടവെട്ടി പഞ്ചായത്തില്‍ വീണ്ടും ആശങ്ക പരത്തി രണ്ട് കുടുംബങ്ങളിലായി മൂന്ന് പേര്‍ക്ക് വീതം കൊറോണ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ച രണ്ട് രോഗികള്‍ സന്ദര്‍ശിച്ചതോടെ ഇടവെട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചു. ഇതോടെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലേക്ക് മാറി.
മാര്‍ത്തോമയ്ക്ക് സമീപമാണ് 11-ാം വാര്‍ഡില്‍ ആറംഗ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരുടെ ഉറവിടവും വ്യക്തമല്ല. അതേ സമയം മൂവാറ്റുപുഴയിലും കട്ടപ്പനയിലും ഇവര്‍ ബന്ധുക്കളുടെ വീട്ടില്‍ പോയതായാണ് ലഭിക്കുന്ന വിവരം.
ഈ യാത്രയിലാകും രോഗം ബാധിച്ചതെന്നാണ് സൂചന. മുനിസിപ്പാലിറ്റി മേഖലയിലെ താമസക്കാരനായ കൊറോണ സ്ഥിരീകരിച്ച ഒരാള്‍ ഇഞ്ചക്ഷന് എടുക്കാന്‍ 7ന് എത്തിയിരുന്നു. ഇതോടെയാണ് ആശുപത്രി അടച്ചത്. നാലിന് മാര്‍ത്തോമയില്‍ രോഗം കണ്ടെത്തിയവരില്‍ ഒരാള്‍ ഡോക്ടറെ കാണാനും ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ഫലം വന്ന ശേഷം അടുത്ത വാരം ആകും ആശുപത്രി ഇനി തുറക്കുക. അതേ സമയം രോഗം കണ്ടെത്തിയ മാര്‍ത്തോമയില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലെ ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിനാണ് രോഗം ബാധിച്ചത്. ഭാര്യയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് അസുഖം വന്നത്. ഇതോടെ സ്ഥലത്ത് പോലീസ് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. മൂവര്‍ക്കും രോഗ ലക്ഷണങ്ങളിലില്ലായിരുന്നു. ആദ്യം രോഗം ബാധിച്ച തൊഴിലാളി അതേ സമയം ഫലം പോസിറ്റീവായി ചൊവ്വാഴ്ച വീട്ടില്‍ മടങ്ങിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: