ജയ്പൂര്‍: ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ച് ദിശാന്ത് യാഗ്നിക്കിനെ കൊറോണ സ്ഥിരീകരിച്ചതായി ടീം അധികൃതര്‍ വെളിപ്പെടുത്തി. യുഎഇയില്‍ നടക്കുന്ന പതിമൂന്നാമത് ഐപിഎല്ലിന് തയ്യാറെടുക്കുന്നതിനിടെയാണ് പരിശീലകന് കൊറോണ സ്ഥിരീകരിച്ചത്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ നടക്കുന്ന ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പിനായി യുഎഇയിലേക്ക് പുറപ്പെടാന്‍ രാജസ്ഥാന് റോയല്‍സ് കളിക്കാര്‍ അടുത്തയാഴ്ച മുംബൈയില്‍ എത്തിച്ചേരും.
രാജ്സ്ഥാന്‍ ആര്യന്തര ക്രിക്കറ്റിലെ മുന്‍ വിക്കറ്റ കീപ്പര്‍ ബാറ്റ്സ്മാനാണ് ദിശാന്ത്. ഐപിഎല്ലില്‍ രാജസ്ഥാനായി കളിച്ചിട്ടുമുണ്ട്. രോഗം സ്ഥീരികരിച്ചതിനെ തുടര്‍ന്ന്് ദിശാന്തിനോട് ഉദയ്പൂരിലെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്ദേശിച്ചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: