ന്യൂദല്‍ഹി: ഏഷ്യയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. കൊറോണ മഹാമാരിയുടെ പശ്ചത്തലത്തിലാണ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവച്ചത്. 2023ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളും അടുത്ത വര്‍ഷത്തേക്ക് മാറ്റിയിട്ടുണ്ട്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യ ഒക്ടോബര്‍ എട്ടിന് ഖത്തറിനെയും നവംബറില്‍ ബംഗ്ലാദേശിനെയും നേരിടാന്‍ ഇരുന്നതാണ്. ഈ മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യ ഗ്രൂപ്പ് ഇ യിലാണ് മത്സരിക്കുന്നത്.
അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് മൂന്ന് പോയിന്റാണുള്ളത്. 13 പോയിന്റുമായി ഖത്തറാണ് ഒന്നാം സ്ഥാനത്ത്. ഒമാന്‍ 12 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഏഷ്യന്‍ മേഖലയില്‍ നിന്നുള്ള ടീമുകള്‍ യോഗ്യതാ ടൂര്ണന്റെില് എട്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പുകളിലേയും ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും ലോകകപ്പിന് യോഗ്യത നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: