ശ്രീനഗര്‍ : റിയാസ് നായിക്കുവിന് പിന്നാലെ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പുതിയ കമാന്‍ഡറേയും വകവരുത്തി ഇന്ത്യന്‍ സൈന്യം. കംറാസിപ്പൊരയില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ആസാദ് ലല്‍ഹാരി എന്ന ഭീകരനേയും സുരക്ഷാ സൈന്യം വകവരുത്തിയത്.
ജമ്മുകശ്മീര്‍ പോലീസും 53 രാഷ്‌ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലല്‍ഹാരിയെ വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ആശുപത്രിയിലേക്ക് എത്തുന്നതിനിടെ വീരമൃത്യു വരിക്കുകയും ചെയ്തു.
സുരക്ഷാ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് റിയാസ് നായിക്കു കൊല്ലപ്പെടുന്നത്. അതിന് തൊട്ടുപിന്നാലെ ആ സ്ഥാനം ഏറ്റെടുത്ത ലല്‍ഹാരി ഇതിന് പകരം വീട്ടുമെന്ന ഭീഷണിപ്പെടുത്തിയെങ്കിലും ഇയാളേയും സുരക്ഷാ സൈന്യം വകവരുത്തുകയായിരുന്നു.
കശ്മീരില്‍ പോലീസ് ഏറെ നാളായി തെരഞ്ഞുകൊണ്ടിരിക്കുന്ന ഭീകരനായിരുന്നു ആസാദ് ലല്‍ഹാരി. നിരവധി ഉദ്യോഗസ്ഥന്‍മാരുടെ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ട്. പുല്‍വാമയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അനൂപ് സിങ്ങിന്റെ കൊലപാതകത്തിനു പിന്നിലും ആസാദ് ലല്‍ഹാരിയാണ്. ഇയാള്‍ക്കെതിരെ നിലവില്‍ ആറ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: