ബെംഗളൂരു : ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ചൊവ്വാഴ്ച രാത്രി ബെംഗളൂരുവില്‍ എസ്ഡിപിഐ മതതീവ്രവാദികള്‍ അഴിച്ചുവിട്ടത് വര്‍ഗ്ഗീയ കലാപം. പ്രവാചകനെ അപമാനിച്ചെന്നാരോപിച്ച് എസ്ഡിപി മതവിദ്വേഷ പ്രസംഗങ്ങളിലൂടെ ജനങ്ങളെ അക്രമങ്ങള്‍ക്കായി പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം അരങ്ങേറിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് ബന്ധുവാണെന്ന് ആരോപിച്ച് 100ഓളം വരുന്ന സംഘം എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീട് വളയുകയായിരുന്നു. വിറക് കമ്പുകള്‍, ഇരുമ്പുവടികള്‍, മൂര്‍ച്ചയുള്ള മെറ്റല്‍ ഉപകരണങ്ങള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയും കയ്യിലേന്തിയാണ് ആക്രമണകാരികള്‍ എംഎല്‍എയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. വീട് ആക്രമിച്ച് നശിപ്പിച്ചതിന് ഇവര്‍ ശേഷം പ്രദേശത്തുള്ള കടകളും എടിഎമ്മുകളും കത്തിക്കാന്‍ ശ്രമിക്കുകയും, വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്യുകയായിരുന്നു.
അക്രമികള്‍ എംഎല്‍എയുടെ വീടിന്റെ ഒരുഭാഗം കത്തിച്ചെങ്കിലും എംഎല്‍എയും കുടുംബവും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. ശേഷം കലാപകാരികള്‍ രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. ഇതിന് പുറമെ പുലകേശിനഗര്‍, കൊമേഷ്യല്‍ സ്ട്രീറ്റ്, ടാനരി റോഡ് എന്നിവിടങ്ങളിലെ കടകളും നിര്‍ബന്ധിച്ച് അടപ്പിച്ചു. ഇതിന് ശേഷമാണ് അക്രമികള്‍ ഡിജെ ഹള്ളിയിലെയും കെജി ഹള്ളിയിലെയും പോലീസ് സ്റ്റേഷന് മുന്നില്‍ തമ്പടിച്ചത്. വലിയ രീതിയില്‍ ആള്‍ക്കൂട്ടം ഇവിടെ തമ്പടിക്കുകയും പോലീസ് സ്റ്റേഷന് പുറത്ത് നിന്ന് പൂട്ടി ശേഷം കല്ലെറിയുകയും തീവെയ്ക്കാനും ശ്രമം നടത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണമുണ്ടായി. സംഭവത്തില്‍ മൂന്ന് പേര് മരിക്കുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ എസ്ഡിപിഐ മുഖ്യ അസൂത്രകന്‍ പിടിയിലായിട്ടുണ്ട്്. മുസമ്മില്‍ പാഷ എന്നയാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ നേരത്തെ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അരങ്ങേറിയത് അസൂത്രിതമായ ആക്രമണെന്നും പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മാരക ആയുധങ്ങളുമേന്തിയാണ് സംഘം ആക്രമണം അഴിച്ച് വിട്ടത്. ഇതിന് പുറമെ പെട്രോളും മിക്കവരുടേയും കൈവശം ഉണ്ടായിരുന്നു. ആക്രമണം നടത്തിയവര്‍ക്ക് അതിനുമുമ്പ് പണം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അള്ളാഹു അക്ബര്‍, നര ഇ തക്ബീര്‍ എന്നിങ്ങനെ ഉരുവിട്ട് കൊണ്ടായിരുന്നു അക്രമികള്‍ ആക്രമണം നടത്തിയത്. കൂടാതെ തീയിട്ട് നശിപ്പിച്ച പ്രദേശങ്ങളിലെ തീ അണയ്ക്കാനും ഇവര്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല.
പ്രദേശത്തെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം നേരത്തേ തന്നെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഏറ്റുമുട്ടലില്‍ പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ 60ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പോലീസ് കമ്മിഷണര്‍ കമല്‍ പന്ത് പറഞ്ഞു. പ്രദേശത്ത് ഇപ്പോള്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപം അഴിച്ച് വിട്ട നൂറോളം മതതീവ്രവാദികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: