ശ്രീകാര്യം: തിരുവനന്തപുരം സിഇടിയില്‍ വീണ്ടും ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമം. ഞായറാഴ്ച രാത്രിയാണ് ചന്ദന മരം മുറിച്ചുകടത്താന്‍ ശ്രമം നടന്നത്. രാത്രി പന്ത്രണ്ടു മണിയോടെ ശബ്ദം കേട്ട് വാച്ച്മാന്മാര് എത്തിയതിനാല്‍ ശ്രമം ഉപേക്ഷിച്ചു മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ വര്‍ഷം തന്നെ മൂന്നാമത്തെ ശ്രമമാണ് ഇത്. രണ്ടു തവണ മരം മുറിച്ചു കടത്തിയിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം സജീവമായിരുന്നിട്ടും വീണ്ടും മോഷണശ്രമം നടക്കുന്നു എന്നത് ദുരുഹത സൃഷ്ടിക്കുന്നു. കഴിഞ്ഞ മാര്‍ച്ചിലും ഇതേ രീതിയില്‍ മരം മുറിച്ചു കടത്താന്‍ ശ്രമിച്ചിരുന്നു. തൊട്ടടുത്തുള്ള റേഡിയോ സ്റ്റേഷന് ക്യാമ്പസില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് നാലോളം ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: