പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രത്യക്ഷസമരത്തിലേക്ക്. റോഡ് ചളി നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരുക്കുകയാണ്. ഈ റോഡിലൂടെയാണ് കോവിഡ് ബാധിതരായ രോഗികളടക്കമുള്ളവര്‍ യാത്ര ചെയ്യേണ്ടത്.
ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രക്ഷോഭം നടത്തുമെന്നും യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന് പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ ശ്രീജിത്ത്, കെ.പി. പ്രസൂണ്‍, സി.കെ. ലിനീഷ്, സി.കെ. ദാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: