ന്യൂദല്‍ഹി : സമൂഹ മാധ്യമങ്ങള്‍ വഴി ഇന്ത്യയെ വിഭജിക്കാന്‍ ആഹ്വാനം. ശബ്ദ സന്ദേശമായാണ് ഇന്ത്യയെ വിഭജിക്കണമെന്ന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് തടയാനും സമൂഹ മാധ്യമം വഴി ആവശ്യപ്പെട്ടിട്ടുണ്ട്.
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ഇസ്ലാം മത വിശ്വാസികള്‍ ശക്തമായി ആവശ്യം ഉന്നയിക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തടയണം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ അനുവദിക്കരുത്. ഖാലിസ്ഥാനികള്‍ക്ക് സമാനമായ രീതിയില്‍ പ്രത്യേക രാജ്യം എന്നത് ഉന്നയിക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
അതേസമയം ലഖ്നൗവില്‍ വര്‍ഗ്ഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്ത് ഫോണ്‍ കോളുകള്‍ വന്നതായും പരാതിയുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഈ ഫോണ്‍ വിളികള്‍ വന്നിട്ടുള്ളത്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവ തന്നെയാണ് അജ്ഞാത ഫോണ്‍ സന്ദേശത്തിലൂടേയും ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ അയോധ്യ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ചും ഇതില്‍ പ്രതിപാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: