Categories: Idukki

മൂലമറ്റത്തെ പെട്ടികടകള്‍ പൊളിച്ച് നീക്കുന്നു; പൊതുമരാമത്ത് വകുപ്പ് നോട്ടീസയച്ചു

കടകള്‍ 7 ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പെട്ടികടകള്‍ നടത്തുന്നവര്‍ക്ക് നോട്ടീസയച്ചു. ടൗണിന് സമീപമുള്ള പതിനഞ്ച് പെട്ടി കടകള്‍ക്കാണ് മുട്ടം സെക്ഷന്‍ ആസിസ്റ്റന്റ് എഞ്ചിനീയര്‍ നോട്ടീസയച്ചിരിക്കുകയാണ്.

Published by

മൂലമറ്റം: ടൗണിന്റെ സമീപത്ത് റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന പെട്ടികടകള്‍ പൊളിച്ചു നീക്കാന്‍ നടപടി തുടങ്ങി. കടകള്‍ 7 ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പെട്ടികടകള്‍ നടത്തുന്നവര്‍ക്ക് നോട്ടീസയച്ചു.  

ടൗണിന് സമീപമുള്ള പതിനഞ്ച് പെട്ടി കടകള്‍ക്കാണ് മുട്ടം സെക്ഷന്‍ ആസിസ്റ്റന്റ് എഞ്ചിനീയര്‍ നോട്ടീസയച്ചിരിക്കുകയാണ്. വാഹനഗതാഗതത്തിനും റോഡ് വികസനത്തിനും പെട്ടി കടകള്‍ തടസമാണന്നാണ് പൊതുമരാമത്ത് പറയുന്നത്. ഇതിന് മുമ്പ് രണ്ടു തവണ ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അന്ന് പൈനാവിലുള്ള എക്സികുട്ടീവ് എഞ്ചിനീയറെ കണ്ട് താലക്കാലീകമായി കാലാവധി നീട്ടി വാങ്ങുകയായിരുന്നു കടയുടമകള്‍.  

പൊതുമരാമത്ത് റോഡ് വിഭാഗമാണ് ഇപ്പോഴും നോട്ടീസ് കൊടുത്തിരിക്കുന്നത്. കൊറോണക്കാലത്തോടൊപ്പം മഴക്കാലവും എത്തിയതോടെ വഴിയരികിലെ കച്ചവടം നിലയ്‌ക്കുന്നത് ഇവരെ പ്രതിസന്ധിയിലാക്കും. 7 ദിവസത്തിനകം പെട്ടികടകള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് കടകള്‍ പൊളിച്ചുമാറ്റുമെന്നാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്. ഇവരെ പുനരധിവസിപ്പിക്കാന്‍ പഞ്ചായത്ത് തീരുമാനം എടുത്തെങ്കിലും ഇതും എങ്ങുമെത്തിയിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by