ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി എന്‍സിആറിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി നാളെ ബാലദിനമായി ആഘോഷിക്കും. ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള എണ്‍പതോളം ബാലഗോകുലങ്ങളിലെ ആയിരത്തിലധികം ബാലികബാലന്മാര് വ്രതമെടുത്ത് , തുളസീപൂജയും, ശ്രീകൃഷ്ണഭജനുയുമായി വീടുകളില്‍ ഇരുന്ന് കൊറോണ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ആഘോഷങ്ങള്‍ നടത്തുക.
നാളെ വൈകിട്ട് അഞ്ചിന് സൂം, യുട്യൂബ്, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലൂടെ അയ്യായിരത്തിലല്ധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാസാംസ്കാരിക സമ്മേളനവും ഒരുക്കിയിട്ടുണ്ട്. ദല്‍ഹിയിലെ എട്ടു മേഖലകളിലെ ബാലഗോകുലങ്ങളോടൊപ്പം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ളവര്‍ക്ക് നേരിട്ട് കാണാവുന്ന രീതിയിലാണ് സമ്മേളനം ഒരുക്കിയിട്ടുള്ളത്.
കോഴിക്കോട് കൊളത്തൂര്‍ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ് സേതുമാധവന്, സംഗീത സംവിധായകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബാല താരം ആദിദേവ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: