കോഴിക്കോട്: വ്യാജമദ്യ, ലഹരി മരുന്ന് വിതരണവും, വിപണനവും തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിന്റേയും സ്ട്രൈക്കിംഗ് ഫോഴ്സുകളുടെയും പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി. ഓണക്കാലത്ത് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണിത്.
കണ്ട്രോള് റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ടോള്‍ ഫ്രീ നമ്പര്‍- 155358.
ഡിവിഷനല്‍ എക്സൈസ് കണ്ട്രോള് റൂം (04952372927), ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് (04952372927 9447178063), അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് (04952375706, 9496002871), എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് (04952376762, 9400069677), എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര (04962610410, 9400069679), എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര (04962515082, 9400069680), എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, താമരശ്ശേരി (04952214460, 9446961496), എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് (04952422200, 9400069683), എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് (04952722991, 9400069682), എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം (04952802766, 9400069684), എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി (04952224430, 9400069685), എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ (04952855888, 9400069686), എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി (04962624101, 9400069687), എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി (04962650850, 9400069688), എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര (04962516715, 9400069689), എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം (04962556100, 9400069690) എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ (04962202788, 9400069692).
പ്രതികരിക്കാൻ ഇവിടെ എഴുതുക: