തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ തൃശൂര്‍ താലൂക്കില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ചാലക്കല്‍, പുത്തൂര്‍, കുറ്റൂര്‍, ചേര്‍പ്പ്, ആലപ്പാട് ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. ചാലക്കലില്‍ അംഗന്‍വാടിയില്‍ അഞ്ച് പേരുണ്ട പുത്തൂര്‍ സെന്റ് ജോണ്‍സ് അക്കാദമി-32, കുറ്റൂര്‍ സി എം ജി എച്ച് എസ് 11, ചേര്‍പ്പ് സി എന്‍ എന്‍ ജി എച്ച് എസ് 59, ജി ജെ ബി എസ് 51, ആലപ്പാട് ജി എല്‍ പി എസ് 8, ആറാട്ടുപുഴ സെന്റ് മേരീസ് എല്‍പി സ്കൂള്‍ ഏഴ് പേര് എന്നിങ്ങനെയാണ് ക്യാമ്പുകളിലുള്ളവരുടെ എണ്ണം. അടിയന്തര സാഹചര്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ എല്ലാ നടപടിയെടുത്തിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
തൃശൂര്‍: ചാലക്കുടി താലൂക്കില്‍ എട്ട് ക്യാമ്പുകളാണുള്ളത്. 70 കുടുംബങ്ങളില്‍ നിന്നായി 225 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഇതില്‍ 77 പുരുഷന്മാര്, 91 സ്ത്രീകള്‍, കുട്ടികള്‍ 50, ഭിന്നശേഷിക്കാരായവര്‍ 4, ക്വാറന്റൈനില്‍ കഴിയുന്നവര്‍ 2 എന്നിങ്ങനെയാണ് കണക്കുകള്‍. മേലൂര്‍ പഞ്ചായത്തിലെ ഡിവൈന്‍ ഇംഗ്ലീഷ് വിഭാഗം സെന്ററിലെ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍. 24 കുടുംബങ്ങളില്‍ നിന്നായി 78 പേര് ഇവിടെ കഴിയുന്നു.
കുഴൂര്‍ ഹൈ സ്കൂളിലാണ് ക്വാറന്റൈനിലുള്ളവര്‍ക്കായി ക്യാമ്പുള്ളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് രണ്ടു പേര് മാത്രമുള്ള ക്യാമ്പിന്റെ നടത്തിപ്പ്. ഐരാണിക്കുളംസ്കൂള്, കുമ്പിടി എല്‍എഫ്എല്‍പി സ്കൂള്‍, മേലൂര്‍ ഡിവൈന്‍ മലയാളം സെന്റര്‍, കോടശ്ശേരി പഞ്ചായത്ത് ജി എംആര്‍എച്ച്എസ് നായരങ്ങാടി, പരിയാരം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ കാഞ്ഞിരപ്പള്ളി, ജിഎല്‍പി സ്കൂള്‍ കൊന്നക്കുഴി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: