കോഴിക്കോട്: ബീച്ച് ഗവ.ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. ബീച്ച് ആശുപത്രിയില്‍ ഇനി മറ്റു രോഗികളെ അഡ്മിറ്റ് ചെയ്യില്ല. കാഷ്വാലിറ്റിയും ഉണ്ടായിരിക്കില്ല. ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ ഒപികള്‍ സമീപത്തെ ഗവ. നഴ്സിംഗ് സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റി. ഓര്‍ത്തോ, സര്‍ജറി, പീഡിയാട്രിക്സ്, ഡെര്‍മറ്റോളജി, ഒഫ്ത്താല്‍മോളജി എന്നീ ഒപികളാണ് നഴ്സിംഗ് സ്കൂളില്‍ പ്രവര്‍ത്തിക്കുക. നേരത്തെ ഇത് കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതു വേണ്ടെന്നു വെക്കുകയായിരുന്നു.
ബീച്ച് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ അവിടെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. കോവിഡ് വാര്‍ഡുമായി യാതൊരുവിധ ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്ററിലെ ഉള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. പകരം ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നേരെ ഡയാലിസിസ് സെന്ററിലേക്ക് പ്രവേശിക്കാന്‍ റാംമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: