തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ രണ്ടു ദിവസത്തിനിടെ സ്വര്‍ണത്തിന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,200 ആയി. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5150 രൂപയായിട്ടുണ്ട്.
ഇന്നലെയും സ്വര്‍ണ്ണത്തിന് 400 രൂപ കുറഞ്ഞിരുന്നു. ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കുത്തനെ ഉയരാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
ഓഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ സ്വര്‍ണവില 4000 എന്ന പുതിയ ഉയരം കീഴടക്കിയിരുന്നു. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5500ല്‍പ്പരം രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തിയതും വില വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. വില കുറയാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ പിന്‍വലിഞ്ഞിട്ടുണ്ട്. അതിനാല്‍ തുടര്‍ ദിവസങ്ങളിലും വിലയിടിവ് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: