ചെറുതോണി: വീടിന്റെ ഉള്ളിലെ ഭിത്തിയില്‍ നിന്നുള്ള ഉറവയില്‍ നിന്നും ശക്തമായി ജലം പ്രവഹിക്കുന്നു. വിമലഗിരി പുളിയാംപള്ളി ബാബുവിന്റെ വീട്ടിലാണ് കുടുംബാഗംങ്ങളെ ഭീതിയിലാഴ്‌ത്തുന്ന നീരുറവ. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കി രൂപത നിര്‍മ്മിച്ച് നല്‍കിയ വീടാണ് ബാബുവിന്റേത്.
കഴിഞ്ഞദിവസം രാത്രി മുതലാണ് വീടിന്റെ ഇടഭിത്തിയില്‍ നിന്ന് ശക്തമായ ഉറവ പ്രത്യക്ഷപ്പെട്ടത്. ഭിത്തിയുടെ മറുവശം അടുക്കളയാണ്. മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ മുതലാണ് വീടിന്റെ ഭിത്തിയില്‍ നീരുറവ കാണപ്പെട്ടത്. 2018ലെ കാലവര്‍ഷത്തില്‍പ്പോലും ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ പറയുന്നു. മരിയാപുരം വില്ലേജ് ഓഫീസില്‍ അറിയച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി താമസിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.
കൂലി പണിക്കാരനായ ബാബുവും നിത്യരോഗിയായ ഭാര്യ അനിതയും വില്ലേജ് അധികാരികള്‍ വീട് മാറി താമസിക്കണമെന്ന് അറിയിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലായിരിക്കയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സഹായം നല്‍കി തങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ഈ കുടുബത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: