അമ്പലപ്പുഴ: ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ വര്‍ധിക്കുന്നു. ലൈഫ് ഭവന പദ്ധതി അപേക്ഷ നല്കാന് കഴിയാതെ ആയിരങ്ങള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം. ഈ മാസം 14 വരെയാണ് ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് സമൂഹ വ്യാപനമായതോടെ കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. തീരദേശ മേഖലയിലടക്കം നിരവധി പ്രദേശങ്ങളില്‍ കണ്ടെയ്ന്ന്മെന്റ് സോണുകള്‍ പ്രതിദിനം വര്‍ധിക്കുകയാണ്.
ഇതുമൂലം നിരവധി പേര്‍ക്ക് ഇതിന് അപേക്ഷ നല്കാന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒപ്പം കണ്ടെയ്ന്മെന്റ് സോണുകളില്‍ അക്ഷയാ സെന്ററുകളും കമ്പ്യൂട്ടര്‍ സെന്ററുകളും അടഞ്ഞുകിടക്കുന്നതും അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസ്സമാകുകയാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ലൈഫ് ഭവനപദ്ധതിക്ക് നല്‍കേണ്ട വരുമാന സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നത്.ഇപ്പോള്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ കാല വര്‍ഷക്കെടുതിയുടെ ഭാഗമായുള്ള ജോലിത്തിരക്കായതിനാല്‍ പല സര്‍ട്ടിഫിക്കറ്റുകളും വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കാത്ത സ്ഥിതിയാണ്.
ഇതോടൊപ്പം പ്ലസ് വണ്‍ അപേക്ഷ പ്രവേശനവുമായി ബന്ധധപ്പെട്ട് അക്ഷയാ കേന്ദ്രങ്ങളില്‍ തിരക്കായതോടെ ലൈഫ് പദ്ധതിക്കായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഭവനഭൂരഹിതര്ക്ക് തടസ്സമായി നില്‍ക്കുകയാണ്. ഇവ കണക്കിലെടുത്താണ് ലൈഫിനുള്ള അപേക്ഷ നീട്ടണമെന്ന് ആവശ്യമുയര്‍ന്നത്.കാലവര്‍ഷക്കെടുതി മൂലം പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മറ്റ് ചില കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലും. അര്‍ഹരായ നിരവധി കുടുംബങ്ങള്‍ക്ക് ഇക്കാരണം കൊണ്ട് കൃത്യ സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: