Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിപ്പൂരില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഡിജിസിഎ നിര്‍ദേശം; റണ്‍വേയുടെ നീളവും വീതിയും കൂട്ടണം; കൂടുതല്‍ വിമാന സര്‍വീസുകള്‍ നെടുമ്പാശേരിയിലേയ്‌ക്ക്

2016ലെ റണ്‍വേ അറ്റകുറ്റപ്പണികളുടെ ഭാഗമായി റണ്‍വേയുടെ നീളം നൂറുമീറ്റര്‍ കുറച്ച് 2,700 മീറ്ററാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 08:33 am IST
in Kerala

ന്യൂദല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളവും വീതിയും കൂട്ടണമെന്ന് വീണ്ടും വ്യോമയാന ഡയറക്ടറേറ്റ് ( ഡിജിസിഎ) ആവശ്യപ്പെട്ടു. 18 ജീവനുകള്‍ എടുത്ത വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം വീണ്ടും ഉന്നയിക്കുന്നത്. കരിപ്പൂരിലെ റണ്‍വേയുടെ ദൂരം 2,850 മീറ്ററായി പുനസ്ഥാപിക്കാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

2016ലെ റണ്‍വേ അറ്റകുറ്റപ്പണികളുടെ ഭാഗമായി റണ്‍വേയുടെ നീളം നൂറുമീറ്റര്‍ കുറച്ച് 2,700 മീറ്ററാക്കിയിരുന്നു. ഇതു പുനസ്ഥാപിക്കാനും ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍  സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെടാനും  ഡിജിസിഎ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. റണ്‍വേയോട് ചേര്‍ന്ന തോട് അടക്കമുള്ള മേഖല കൂടി ഏറ്റെടുത്ത് റണ്‍വേ നീളം പരമാവധി വര്‍ധിപ്പിക്കുകയും റണ്‍വേയുടെ അവസാനമുള്ള സുരക്ഷാ മേഖലയായ റീസ( റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) റണ്‍വേയുടെ രണ്ടു ഭാഗങ്ങളിലും സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.  ഇരുവശത്തും240 മീറ്റര്‍ ദൂരത്തിലാണ് റീസ നിര്‍മിക്കേണ്ടത്.വീതിയും വര്‍ധിപ്പിക്കണം. ഇത്തരം കാര്യങ്ങളില്‍ അതിവേഗത്തിലുള്ള നടപടികള്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ ആശ്രയിച്ചാവും കരിപ്പൂരിന്റെ ഭാവിയെന്നും ഉയര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

അതിനിടെ വിമാനം ലാന്‍ഡ്് ചെയ്യുന്നതിന് മുമ്പായി കരിപ്പൂരിലെ മോശം കാലാവസ്ഥയെപ്പറ്റി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം എയര്‍ ഇന്ത്യ പൈലറ്റുമാരെ അറിയിച്ചിരുന്നതായി ഡിജിസിഎ മേധാവി അരുണ്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.   അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് കരിപ്പൂരില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ തത്ക്കാലം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയാല്‍ മതിയെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദ്ദേശം.  

എയര്‍ഇന്ത്യ ജംബോ സര്‍വ്വീസുകള്‍, ഇത്തിഹാദ്, സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍ലൈന്‍സ് എന്നിവയ്‌ക്കടക്കം നെടുമ്പാശ്ശേരിയിലേക്ക് സര്‍വ്വീസ് പുനര്‍ക്രമീകരിക്കാനാണ് ഡിജിസിഎയുടെ നിര്‍ദ്ദേശം. കരിപ്പൂരിലേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ നേരത്തെയും കൊച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags: karipur international airportകരിപ്പൂര്‍ വിമാനാപകടംകരിപ്പൂര്‍ വിമാന അപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

Kerala

മധുര പലഹാരത്തില്‍ രാസലഹരി കലര്‍ത്തി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍

Kerala

മുഖ്യമന്ത്രി വെളിപ്പെടുത്തുന്നു; സ്വര്‍ണക്കടത്തിന്റെ തലസ്ഥാനം മലപ്പുറം

Kerala

ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യസംഘം തിരിച്ചെത്തി

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.