ആറന്മുള: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കും തിരുവോണത്തോണി വരവിനും നിര്‍ദേശങ്ങളുമായി ആറന്മുള പള്ളിയോട സേവാ സംഘം. കൊറോണ മാനദണ്ഡം പാലിച്ചു കൊണ്ട് തന്നെ ആചാരപരമായ കാര്യങ്ങള്‍ നടത്തുമെന്ന് ക്ഷേത്രം അധികൃതര്‍ അറിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍:
1.കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് തിരുവോണത്തോണി വരവ് ഉണ്ടായിരിക്കുന്നതാണ് പരമാവധി 20 പേര്‍.
2.അഷ്ടമിരോഹിണി വള്ള സദ്യ ക്ഷേത്രത്തിനു സമീപം ഉള്ള ഒരു പള്ളിയോടക്കരയെ ഉള്‍പ്പെടുത്തി പറ നിറച്ചു, പാഞ്ചജന്യം ഓഡിട്ടോറിയത്തില്‍ വെച്ച് അഷ്ടമിരോഹിണി വള്ളസദ്യയും നടത്തുന്നതാണ് പരമാവധി 50 പേര്‍.
3.ഒക്ടോബര്‍ 4 വരെ ഉള്ള കാലയളവില്‍ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ക്ഷേത്രാചാരങ്ങള്‍ നടത്തി ഒരു പള്ളിയോടത്തിനു പരമാവധി 50 ആളുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വള്ള സദ്യ നടത്തുന്നതാണ്
4.ആറന്മുള വള്ളംകളി, തിരുവോണത്തോണിക്ക് പള്ളിയോടങ്ങള്‍ അകമ്പടി സേവിക്കുന്ന കാര്യങ്ങള്‍ ആഗസ്റ്റ് 15 നു ശേഷം കമ്മിറ്റി കൂടി തീരുമാനിക്കുന്നതാണ് എന്ന് ആറന്മുള പള്ളിയോട സേവാ സംഘം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക