കൊച്ചി: ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടാതെ പോയ കെ.എന്‍. അനന്തപത്മനാഭന് ഒടുവില്‍ അഭിമാനകരമായ നേട്ടം. കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി നായകനായ അനന്തന് ഐസിസിയുടെ രാജ്യാന്തര അമ്പയറായി. തിരുവനന്തപുരത്തുകാരനായ അനന്തപത്മനാഭനെ ഐസിസിയുടെ രാജ്യാന്തര അമ്പയര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
ലെഗ് സ്പിന്നറും ബാറ്റ്സ്മാനുമായ അന്തന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച ഓള് റൗണ്ടര്‍മാരിലൊരാളയിരുന്നു. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 344 വിക്കറ്റും 2891 റണ്‍സും നേടി. ഒരു ഇരട്ട സെഞ്ചുറിയടക്കം മൂന്ന് സെഞ്ചുറികള്‍ കുറിച്ചു. 200 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 57 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയില്ല. കാരണം ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ സമകാലീനായിരുന്നു അനന്തന്. കുംബ്ലെയെ മറികടന്ന് ദേശീയ ടീമില്‍ ഇടം നേടാനായില്ല. 1988- 89 സീസണില്‍ ഹൈദരാബാദിനെതിരായ മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്.
അമ്പത്തിനാല് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. 493 റണ്‍സും 87 വിക്കറ്റും വീഴ്ത്തി. സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ നേടാനായില്ല. 42 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മുപ്പത്തിയെട്ട് റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.
2004 ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2008 മുതല്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ അമ്പയറായി. 2008 മുതല്‍ 2017 വ െ58 ഫസ്റ്റ ക്ലാസ് മത്സരങ്ങള്‍ നിയന്ത്രിച്ചു. 2008 മുതല്‍ 2018 വരെ 27 ലിസ്റ്റ് എ മത്സരങ്ങളില്‍ അമ്പയറായി. 2009 മുതല്‍ 2018 വരെ 61 ടി 20 മത്സരങ്ങളിലും അമ്പയറായി. 2016 ലെ ഐപിഎല്‍ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: