കുവൈറ്റ് സിറ്റി – കൊറോണ ബാധയേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന നാല് പേര് കൂടി മരിച്ചതോടെ കുവൈറ്റിലെ ആകെ കൊറോണ മരണസംഖ്യ 482 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,450 സാന്പിളുകളാണ് ആരോഗ്യമന്ത്രാലയം പരിശോധന നടത്തിയത്. ഇതില്‍ 687 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് പറഞ്ഞു.
രാജ്യത്ത് ഇതുവരെ 5,35,803 പേരെ വൈറസ് പരിശോധനക്ക് വിധേയരാക്കിയതില്‍ 72,400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 64,028 പേര്‍ക്ക് രോഗമുക്തി നേടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 443 പേര് കുവൈറ്റ് സ്വദേശികളും 244 പേര് വിദേശികളുമാണ്. ആരോഗ്യമേഖല തിരിച്ച് അഹമ്മദയില് നിന്നും ജഹ്റയില്‍ നിന്നും 168 പേര് വീതവും ഫര്‍വാനിയയില്‍ നിന്നും 147 പേരും ഹവല്ലയില് 117പേരും 87 പേര് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നുമാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയില്‍ തുടരുന്ന 7,890 പേരില്‍ 117പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: