കോഴിക്കോട്: ഭാരതീയവിചാരകേന്ദ്രം ഡയറക്ടറും ആര്‍എസ്എസ് പ്രചാരകനുമായിരുന്ന പി. പരമേശ്വര്‍ജിയുടെ സ്മരണാര്‍ത്ഥം ബാലഗോകുലം സംഘടിപ്പിക്കുന്ന പരമേശ്വരീയം – രാമായണ കലോത്സവത്തില്‍ സുന്ദരകാണ്ഡം, കോഴിക്കോട് മേഖലാതല മത്സരങ്ങള്‍ക്ക് തുടക്കമായി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗായിക സൂര്യ ഗായത്രി ഉദ്ഘാടനം നിര്‍വഹിച്ചു. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ പി.എം. ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായകനുമായ ജോയ് മാത്യു മുഖ്യാതിഥിയായി. പട്ടയില്‍ പ്രഭാകരനെ ചടങ്ങില്‍ ആദരിച്ചു. ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍പ്രമുഖ് എം. ബാലകൃഷ്ണന് പി. പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം നടത്തി.
ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് ഡോ. ആശ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണവും സംസ്ഥാനസെക്രട്ടറി എം. സത്യന് ആദരണപ്രഭാഷണവും നടത്തി. പി. പ്രശോഭ്, രാധാകൃഷ്ണന് ഉണ്ണികുളം എന്നിവര്‍ സംസാരിച്ചു. മത്സരങ്ങളുടെ സമാപനം ചിങ്ങം ഒന്നിന് കണ്ണൂരില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: